ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കാർഷികവ്യത്തിയിലൂന്നിയ ഒരു  സംസ്ക്കാരമാണ്  നമമുടേത്. നമ്മുടെ നിത്യ  ആഹാരത്തിൽ  പച്ചകറികൾക്ക്  വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മുൻ പ് നമ്മുടെ വീട്ടുവളപ്പിൽ  വിവിധ തരം പച്ചകറികൾ  നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക്  നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന ഈ പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ   കാലക്രമേണ  നമ്മുടെ  സ്വാശ്രയശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ  നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് പച്ചക്കറി മാത്രമല്ല മുട്ട, പാൽ, കോഴിഇറച്ചി, അരി, തുടങ്ങി അവശ്യവസ്തുകൾക്ക് നാം അന്യസംസ്ഥാനത്തെ  ആശ്രയിച്ചിരുന്ന അവസ്ഥയിൽ   എത്തി ചേർന്നിരിക്കുന്നു.

25 ലക്ഷം  ടണ്‍  പച്ചക്കറിയാണ് കേരളത്തിലെ  ജനത  ഒരു വർഷം  ഉപയോഗിക്കുന്നത്. വ്യവസായികമായി  കേരളം ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി 5 ലക്ഷം ടണ്‍  മാത്രമാണ്. ബാക്കി 20 ലക്ഷം ടണ്‍  പച്ചക്കറിയും  അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ഇതിനായി 1000-1250 കോടി രൂപയോളം നാം  ചെലവഴിക്കുന്നു. ഇന്ന്  നമ്മുക്ക് ലഭിക്കുന്ന  പച്ചക്കറികൾ  മാരകമായ രാസ  കീടനാശിനി, രാസവളം  എന്നിവയാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ശുദ്ധമായ, പ്രക്യതി  ദത്തമായപച്ചക്കറി ഇന്ന് ലഭ്യമല്ലാതായിരിക്കുന്നു. നാം  പണം  കൊടുത്ത് വാങ്ങുന്നത് ഈ  പച്ചക്കറികൾ  മാത്രമല്ല ക്യാൻസർ, ജൻമ വൈകല്യരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നാഡി രോഗങ്ങൾ തുടങ്ങിയവ കൂടിയാണ് എന്ന്  ഓർക്കുക.

നമ്മളും  നമ്മുടെ വരും തലമുറയും  വിഷലിപ്തമായ ഈ  പഴം-പച്ചക്കറികൾ  ഉപയോഗിക്കുന്നതിൽ  നിന്ന്  പിൻമാറേണ്ടിയിരിക്കുന്നു. അതിനായി  നാം ചെയ്യേണ്ടത് വളരെ ലളിതമായ ഒരു കാര്യം മാത്രം! നമ്മുടെ  വീട്ടുവളപ്പിൽ,(സ്ഥലസൗകാര്യമില്ലാത്തവർ   ടെറസ്സിൽ )സ്വയം ജൈവപച്ചക്കറി കൃഷിചെയ്യുക എന്നതാണ്. ഇതിനാവശ്യമായ എല്ലാവിധ ശാസ്ത്ര സാങ്കേതിക സഹായം നല്കിവരുന്ന സ്ഥാപനമാണ് ഗ്രീൻവാലി. SGSY എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ വിവിധ സ്വയം സഹായ സംഘങ്ങൾ കുടുംബശ്രീക്കും, വൈദഗ്ദ്യ പോഷണ പരിശീലനങ്ങൾ നല്കിയിട്ടുണ്ട്.

കേരളത്തിലുടനീളം കുടുംബശ്രീ അംഗങ്ങൾക്ക് കൃഷി സംബന്ധമായ എല്ലാവിധ സ്കിൽ ട്രൈയിനിംങ്ങുകളും നൽകുന്നതിനുവേണ്ടി NRLM ആജീവിക പദ്ധതിയ്ക്കായി കുടുംബശ്രീ സേറ്ററ്റ്  അംഗീകാരമുള്ള സ്ഥാപനമാണ് ഗ്രീൻവാലി. മാത്രമല്ല റൂറൽ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തോടെ IWMP പരിപാടിയിലുള്ള സ്കിൽ ട്രൈനിംഗ് നൽകുന്നതിന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് ഗ്രീൻവാലി. SLNA യുടേയും ഗ്രാമവികസന വകുപ്പിൻറെയും അംഗീകാരത്തോടെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ വഴി ട്രെയിനിംങ്ങ്  നടത്തിവരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here