Saturday, July 6, 2024
spot_img

പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം നടത്തി: പൂർണമായും പരാജയപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ്

ദില്ലി: പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഗുജറാത്ത് തീരത്ത് പാകിസ്ഥാന്റെ അലംഗീർ എന്ന് കപ്പലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര നിരീക്ഷണ വിമാനം കപ്പൽ കണ്ടെത്തി. നിരീക്ഷണ സംഘം കണ്ടെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പാകിസ്ഥാൻ കപ്പൽ പിൻവാങ്ങാൻ നിർബന്ധിതരായെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

റഡാറുകളുടെ സഹായത്തോടെയാണ് കപ്പലിന്റെ സാന്നിധ്യം അറിഞ്ഞത്. പിന്നാലെ കോസ്റ്റ് ഗർഡിന്റെ വിമാനങ്ങൾ ആലംഗീറിന് ചുറ്റും റോന്തു ചുറ്റി പിന്മാറാൻ ആവശ്യപ്പെട്ടു. ഡോർണിയറിന്റെ കമാൻഡ് സെന്റർ അതിർത്തി മേഖലയിൽ തുടരുന്നത് എന്തിനാണെന്നും പിൻവാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.ആലംഗീറിന്റെ ക്യാപ്റ്റൻ പ്രതികരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇന്ത്യൻ വിമാനങ്ങൾ കപ്പലിന് ചുറ്റം പറന്നത്. ഇന്ത്യൻ സമുദ്രത്തീരത്തെ മൂല്യമുള്ള വസ്തുക്കളുടെ അന്വേഷണങ്ങൾ നടത്തുന്നതിനാകാം ഗുജറാത്ത് തീരത്ത് എത്തിയതെന്നാണ് പ്രാഥമിക വിവരം.

Related Articles

Latest Articles