Wednesday, July 3, 2024
spot_img

ന്യൂ ജെഴ്‌സിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥി ലൈംഗികാതിക്രമത്തിനിരയായി ! അദ്ധ്യാപികയായ നാൽപത്തിമൂന്നുകാരി അറസ്റ്റിൽ

അമേരിക്കയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥി ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂ ജെഴ്‌സിയിലെ ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അദ്ധ്യാപികയായ അലിസണ്‍ ഹവേമെന്‍ എന്ന നാൽപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. 2008 മുതൽ അദ്ധ്യാപികയായി ജോലി നോക്കുന്ന ഇവർ രണ്ട് കൊല്ലം മുമ്പാണ് ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിൽ ജോലിയിൽ പ്രവേശിക്കുന്നത്.

ആറ് മുതല്‍ എട്ടുവരെ ക്ലാസുകളുള്ള സ്‌കൂളിലാണ് അലിസണ്‍ പഠിപ്പിച്ചിരുന്നത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുമായി ഇവർ ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, ഏത് ക്ലാസിലെ കുട്ടിയാണ് അതിക്രമത്തിനിരയായതെന്നോ കുട്ടിയുടെ വയസ്സോ എങ്ങനെയാണ് സംഭവം പുറത്തറിഞ്ഞതെന്നോ തുടങ്ങിയ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
അറസ്റ്റിലായ പ്രതി നിലവില്‍ മോണ്‍മേത് കൗണ്ടി ജയിലിലാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Related Articles

Latest Articles