Saturday, July 6, 2024
spot_img

റഷ്യൻ മണ്ണിലും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

മോസ്‌കോ: റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ ആവശ്യം ശക്തിപ്രാപിച്ചിരിക്കുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ചെറു ഹിന്ദുആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും ഉൾപ്പെടെ നിരവധി ആത്മീയ സ്ഥലങ്ങളുണ്ട്.

2024 ജൂലൈ 8 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തലസ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്ന് മോസ്‌കോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. മോസ്‌കോയുടെ സാംസ്‌കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുക മാത്രമല്ല, റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായും ക്ഷേത്രം പ്രവർത്തിക്കുമെന്ന് ഇന്ത്യൻ വംശജർ വിശ്വസിക്കുന്നു.

Related Articles

Latest Articles