Kerala

ജൂൺ 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ ! ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സംശയം

തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ഇന്നും വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയിൽ വച്ച് ആത്മഹത്യ ചെയ്തു എന്നാണ് വിവരം. ദമ്പതികളെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവർ ജീവനൊടുക്കിയെന്ന വിവരം ലഭിക്കുന്നത്. ദമ്പതിമാര്‍ക്ക് മക്കളില്ല. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ആന്റോയെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് ആന്റോയെ ആശുപത്രിയിലെത്തിക്കാന്‍ ജിസ്സുവും കൂടെയുണ്ടായിരുന്നു. ആന്റോ മരണപ്പെട്ട വിവരം നാട്ടില്‍ വിളിച്ചറിയിച്ചതും ജിസ്സുവായിരുന്നു. പിന്നാലെ ഇന്ന് ജിസ്സുവിനെയും വിഷം കുത്തിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

6 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

7 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

8 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

8 hours ago