CRIME

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പോലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിൻ്റെ മൃതേദഹം കണ്ടെത്തിയത്. പോലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞു. അത്കൊണ്ട് തന്നെ പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.

anaswara baburaj

Recent Posts

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

15 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

3 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

4 hours ago