Kerala

വ്യാജരേഖ ചമയ്ക്കൽ; വിദ്യയ്‌ക്കെതിരെ നീലേശ്വരത്തും കേസ് ചാർജ് ചെയ്തു; വ്യാജ രേഖ ഉണ്ടാക്കിയത് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്‌തെന്ന് സംശയം

കൊച്ചി : താത്കാലിക അദ്ധ്യാപക നിയമനത്തിനായി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ മഹാരാജാസിലെ രേഖകൾ പൊലീസ് ശേഖരിച്ചു. ആസ്പയര്‍ സ്കോളര്‍ഷിപ്പില്‍ മഹാരാജാസ് കോളേജിൽ 2018–19 കാലയളവില്‍ ചെയ്ത പ്രൊജക്ടിന്റെ ഭാഗമായി വിദ്യയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണു നിഗമനം. കോളജ് വൈസ് പ്രിന്‍സിപ്പൽ ആയിരുന്ന വി.കെ. ജയമോളുടെ ഒപ്പും സീലുമാണ് രേഖയിലുള്ളത്. അട്ടപ്പാടിയിൽനിന്ന് അയച്ച വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും പൊലീസ് ശേഖരിച്ചു

അതേസമയം കരിന്തളം കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജെയ്‌സണിന്റെ പരാതിയിൽ വ്യാജരേഖ നിർമാണത്തിൽ വിദ്യയ്ക്കെതിരെ നീലേശ്വരത്തും പൊലീസ് കേസെടുത്തു.വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചനാക്കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജരേഖ വിഷയത്തിൽ മഹാരാജാസ് കോളജ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസ് അഗളി പൊലീസിനു കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

Anandhu Ajitha

Recent Posts

പപ്പുമോനെ തള്ളി !പ്രധാനമന്ത്രി കസേരക്ക് സ്വന്തമാക്കൻ അഖിലേഷ് യാദവ് |AKILESH YADHAV

ഇൻഡി സഖ്യം കലങ്ങി ! പപ്പുമോനെ തള്ളി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അഖിലേഷ് യാദവിന്റെ ഫ്ളക്സ് #rahulgandhi #akhileshyadav #congress #primeminister

8 mins ago

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

51 mins ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

2 hours ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

2 hours ago