ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി പെരുന്നാൾ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി നടന്നത്.
യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചി പെരുന്നാളിൽ നിന്ന് pic.twitter.com/P58xrNx0kl
— Tatwamayi News (@TatwamayiNews) July 1, 2024
പരിപാടിയോടനുബന്ധിച്ച് ബിരിയാണി പാചക മത്സരം ,മൈലാഞ്ചി ഇടൽ മത്സരം , വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും സംഘടിപ്പിച്ചു. പിന്നാലെ നടന്ന പൊതുയോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു.ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജുഡ്സൺ ജേക്കബ് എ .വി .മധു, മുരളീധരൻ, അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
അനന്തപുരി പ്രവാസി കൂട്ടായ്മ ആക്ടിങ് പ്രസിഡൻറ് നവാസ് തേക്കടയുടെ അദ്ധ്യക്ഷതയിൽ മുഖ്യരക്ഷാധികാരി ബാബു വർഗീസ് വനിതാ ജനറൽ കൺവീനർ ജ്യോതിലക്ഷ്മി കൺവീനർമാരായ ബിന്ത്യ അഭിലാഷ്. മുനീറ സലീം എന്നിവർ ആശംസ പ്രസംഗം നടത്തി.ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ആക്ടിംഗ് ട്രഷറർ പ്രഭാത് നായർ നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു.