അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ഇരുവരുടെയും കുടുംബ വീട്ടിൽ വച്ചായിരുന്നു സംഭവം .
ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനെ മദ്യപിച്ചു വീട്ടിൽ വരരുതെന്ന് സതീഷ് കുമാർ വിലക്കി. ഇതിൽ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയും എടുത്ത് വന്ന മോഹനൻ ഉണ്ണിത്താൻ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനൻ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താനെ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ ഇറക്കി വീട്ടിലെത്തിച്ചത്. സഹോദരങ്ങൾ രണ്ടുപേരും അവിവാഹിതരാണ്.