തിരുവനന്തപുരം: മൂല്യാധിഷ്ഠിത വ്യാപാരത്തിലൂടെ ന്യായാധിഷ്ഠിത ലാഭം എന്ന ആഹ്വാനവുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘ് തിരുവനന്തപുരം ജില്ലാ സമ്മേളനം. അനന്തപുരം സഹകരണ സംഘം ഹാളിൽ നടന്ന സമ്മേളനം കേരളാ പോലീസ് മുൻ മേധാവി ടി പി സെൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കഴക്കൂട്ടം വി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ ബിജുരമേശ് ആശംസാ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി മണികണ്ഠനാണ് വിഷയാവതരണം നടത്തിയത്. ഭാരതത്തിന്റെ ഇന്നത്തെ സാമ്പത്തിക വളർച്ചയിൽ വ്യാപാരികളുടെ സംഭാവന വലുതാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്കിട്ടരാമൻ പറഞ്ഞു. BVVS മഹാനഗരം പ്രസിഡന്റ് പാൽക്കുളങ്ങര വിജയൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മൻ കി ബാത്ത് മലയാള പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ, പ്രമുഖ പത്രപ്രവർത്തകൻ അനിൽ ഗോപി, വ്യാപാര രംഗത്ത് 55 വർഷം പൂർത്തിയാക്കിയ കേരളാദിത്യപുരം സുധാകരൻ നായർ തുടങ്ങിയവരെ ആദരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഴക്കൂട്ടം വി ശ്രീകുമാറിനെ ജില്ലാ പ്രസിഡന്റായും, സുധി ഇടക്കോട്, പാൽക്കുളങ്ങര ഗണപതിപോറ്റി, അഡ്വ.എസ് ചന്ദ്രചൂഡൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജനറൽ സെക്രട്ടറിയായി വട്ടപ്പാറ ഹരികുമാറിനെയും, രാജീവ് മലയിൻകീഴ്, സുമയ്യ മനോജ്, ഷാജി വിനോദ് കല്ലമ്പലം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.