കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ((Gold) സ്വർണവേട്ട. 225 പവൻ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീർ, മലപ്പുറം സ്വദേശ് അഫ്സൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മസ്ക്കറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
യൂസഫില്‍ നിന്നും 966 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുനീറില്‍ നിന്നും 643 ഗ്രാം സ്വർണവും അഫ്സലിന്റെ കൈവശം 185 ഗ്രാം സ്വർണവും കണ്ടെത്തി. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.