Kerala

പാലിയേക്കരയില്‍ റോഡ് നിര്‍മാണത്തിന് ചിലവായതിനേക്കാൾ തുക പിരിച്ച് ടോള്‍ കമ്പനി; പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ വീഴ്ച

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. ചിലവായതിനേക്കാൾ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തുവെന്ന് വ്യക്തം. പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ അലംഭാവം കാണിക്കുന്നത് തടയാന്‍ ടോള്‍ കരാറിലെ പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കരയിലായിരുന്നു ടോൾ പ്ലാസ സ്ഥാപിച്ചത്. ഇതിനോടകം പല പ്രതിഷേധങ്ങൾക്കും യാത്രക്കാരുമായുള്ള തർക്കങ്ങൾക്കും പാലിയേക്കര വേദിയായിട്ടുണ്ട്.

കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികൾ വീണ്ടും ചർച്ചയാകുന്നത്. കോടികൾ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പോലും കരാർ കമ്പനികൾ തയ്യാറാകുന്നില്ല. കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.

admin

Recent Posts

മാന്നാർ കല കൊലക്കേസ് : മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ് ; റെഡ് കോർണർ നോട്ടീസ് ഉടൻ

കോട്ടയം : മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ…

9 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

ബ്രിട്ടീഷ് പാർലമെന്റിൽ 'മിനി ലോക്സഭ' ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

17 mins ago

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി : കേസ് എടുക്കാതെ പോലീസ് ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ നീതി തേടി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസ് സാന്നിധ്യത്തിലാണ്…

18 mins ago

പണിയെടുക്കണം ! കൂടോത്രം ചെയ്താൽ ഒന്നും പാർട്ടി ഉണ്ടാകില്ല ; കോൺഗ്രസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ലെന്നും പണിയെടുത്താലേ പാർട്ടിയുണ്ടാവൂ…

20 mins ago

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

38 mins ago