Monday, July 1, 2024
spot_img

മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനം !പന്തളം അമൃതാനന്ദമയീ മഠത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ്! ഹൃദയ ശാസ്ത്രക്രിയ ആവശ്യമായ എല്ലാ കുട്ടികൾക്കും സൗജന്യ ശസ്ത്രക്രിയ

പന്തളം : മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും 18 വയസിൽ താഴെയുള്ള ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൃദയ ശസ്ത്രക്രിയ ആവശ്യമായ എല്ലാ കുട്ടികൾക്കും അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ശസ്ത്രക്രിയും നടത്തും.

കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കൊച്ചിൻ ടെക്നോപോളിസ് റോട്ടറിയുടെ സഹകരണത്തോടെ പന്തളം, കുരമ്പാല, മാതാ അമൃതാനന്ദമയീ മഠത്തിൽ വെച്ച് വരുന്ന ആഗസ്റ്റ് 18 നാണ് സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ് നടത്തുന്നത്.

രാവിലെ 9.0 മണിമുതൽ 3 മണിവരെയാണ് ക്യാമ്പ്. ക്യാമ്പിൽ എക്കോ കാർഡിയോഗ്രാം തുടങ്ങി എല്ലാ പരിശോധനകളും പൂർണമായും സൗജന്യമായിരിക്കും. ഈ മഹത്തായ സേവന കർമത്തിന്റെ സന്ദേശം ഏറ്റെടുത്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ,കഴിയുന്ന സേവന പ്രവർത്തനത്തിൽ സഹകരിക്കുകയും ചെയ്യണമെന്ന് പന്തളം ആശ്രമം മഠാധിപതി ബ്രഹ്മചാരിണി സാത്ത്വികാമൃത ചൈതന്യ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് 8921508515 ( വിഷ്ണു. കെ. സന്തോഷ്, എയിംസ് ) എന്ന നമ്പറിലും രജിസ്ട്രേഷനായി 6238199563, 8281555381, 8589832307 എന്നീ നമ്പറുകളിലും ബദ്ധപ്പെടാവുന്നതാണ്

Related Articles

Latest Articles