ദില്ലി: മഹാമാരിയെ നേരിടുന്നതിലും സമ്പത്ത് വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിലും കേന്ദ്രവും സംസ്ഥാനങ്ങളും ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം കൈകോർത്തതായും ഇതിന് ജി എസ് ടി കൗൺസിൽ നിർണ്ണായക പങ്ക് വഹിച്ചതായും ധനമന്ത്രി നിർമ്മലാ സീതാരാമൻ. രാജ്യത്ത് ജി എസ് ടി നിലവിൽ വന്ന് അഞ്ചുവർഷം തികയുന്ന ഇന്ന് ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് പരാമർശം. 2003-ൽ പരോക്ഷനികുതി സംബന്ധിച്ച കേൽക്കർ ടാസ്ക് ഫോഴ്സിന്റെ റിപ്പോർട്ടിലാണ് ജി എസ് ടി ആദ്യമായി ചർച്ച ചെയ്യപ്പെട്ടത്. ജിഎസ്ടി നിലവിൽ വന്ന ആദ്യനാളുകളിൽ ചില പ്രശ്നങ്ങൾ സ്വാഭാവികമായും നേരിട്ടു. പക്ഷേ, കോവിഡ് -19 ആഗോള മഹാമാരിയിൽ നിന്നും അതിന്റെ വീഴ്ചയിൽ നിന്നും പ്രക്ഷുബ്ധതയെ അഭിമുഖീകരിച്ചതിന് ശേഷം ഇത് ശക്തമായി ഉയർന്നുവന്നു. പ്രതിസന്ധിയെ നേരിടാൻ മാത്രമല്ല, നമ്മുടെ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കലിന്റെ പാതയിലേക്ക് ഉയർത്താനും കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം കൈകോർത്തത് ജിഎസ്ടി കൗൺസിലിന്റെ ക്രെഡിറ്റാണ്. ഈ ഒരുമിച്ചുള്ള പ്രവർത്തനമാണ് ഇന്ത്യയെ ഈ വർഷവും അടുത്ത വർഷവും പലരും പ്രവചിച്ചതുപോലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തലയുയർത്തി നിൽക്കുന്നത്.
“അർദ്ധ ഫെഡറൽ സംവിധാനമുള്ള ഭാരതത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സ്വന്തന്ത്ര നികുതി അധികാരങ്ങളാനുണ്ടായിരുന്നത്. പല സംസ്ഥാനങ്ങളുടെയും പല രീതിയിലുള്ള പല സാങ്കേതിക വിദ്യയിലുള്ള നികുതി സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. പതിനേഴു വ്യത്യസ്ത നിയമങ്ങൾ ലയിപ്പിച്ച് ജിഎസ്ടിയിലൂടെ ഏക നികുതി സമ്പ്രദായം രാജ്യത്ത് നിലവിൽ വന്നു” ധനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സാമ്പത്തിക വർഷം ലോകത്ത് ഏറ്റവും കൂടുതൽ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് 2017 ജൂലൈ ഒന്നിന് നിലവിൽ വന്ന ജി എസ് ടി എന്ന ഏകീകൃത നികുതി സംവിധാനം പരോക്ഷ നികുതി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. നികുതി ചോർച്ച തടയാനും നികുതി പിരിവ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ജി എസ് ടി സഹായകമായി. ജി എസ് ടി നടപ്പിലാക്കുന്നത് മൂലം വരുമാന നഷ്ടമുണ്ടായ എല്ലാ സംസ്ഥാനങ്ങൾക്കും കഴിഞ്ഞ അഞ്ചുവർഷവും കേന്ദ്രം നഷ്ടപരിഹാരം നൽകിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരം വലിയൊരു ആശ്വാസമാകുകയായിരുന്നു. അതിനിടെ രാജ്യം ജി എസ ടി കളക്ഷനിൽ പുതിയ ഉയരങ്ങൾ താണ്ടുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ഒന്നര ലക്ഷം കോടി രൂപയാണ് പ്രതിമാസ ജി എസ് ടി കളക്ഷൻ.
കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal
അറുപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് സുരേഷ്…
ദില്ലി മദ്യനയ അഴിമതിക്കേസില് അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില് വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…
രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress
തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…
പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…