India

തീവ്രവാദികളെ തച്ചു തകർക്കും : കശ്മീർ ക്ലീനാക്കാൻ കേന്ദ്രം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ കേന്ദ്രം കൂടുതൽ സൈനികരെ വിന്യസിക്കുന്നു. പുതുതായി 25,000 സൈ​നി​ക​രെ കൂ​ടി വി​ന്യ​സി​ക്കാ​നാണ് കേന്ദ്രത്തിൻറെ തീരുമാനം . 10000 സൈ​നി​ക​രെ വി​ന്യ​സി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടും മുൻപാണ് പുതിയ തീരുമാനം. പാ​രാ​മി​ലി​ട്ട​റി അം​ഗ​ങ്ങ​ളെ​യാ​ണ് താ​ഴ്വ​ര​യി​ൽ വി​ന്യ​സി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ സൈ​നി​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ആ​ഴ്ച 100 കമ്പനി സൈ​നി​ക​രെ​യാ​ണ് ഇവിടെ വി​ന്യ​സി​ച്ച​ത്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക ല​ക്ഷ്യം എ​ന്നാ​ണ് ഔദ്യോഗിക വി​ശ​ദീ​ക​ര​ണം. സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​തി​നാ​ൽ ജ​മ്മു കാ​ഷ്മീ​ർ ഇ​പ്പോ​ൾ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​ണ്.

ജ​മ്മു കാ​ഷ്മീ​രി​നു വേ​ണ്ടി​യു​ള്ള ആ​ർ​ട്ടി​ക്കി​ൾ 35 എ ​റ​ദ്ദു ചെ​യ്യാ​ൻ നീ​ക്ക​മി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് പ​റ​ഞ്ഞി​രു​ന്നു. എങ്കിലും കേ​ന്ദ്രം പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യി നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ കൊണ്ടുവരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇതിനുള്ള ​സാ​ധ്യ​ത​ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പെട്ടെന്ന് നടപ്പാക്കിയ സൈ​നി​ക വി​ന്യാ​സം താ​ഴ്വ​ര​യി​ൽ യു​ദ്ധ​മ​ട​ക്ക​മു​ള്ള പ​ല അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ഇടയാക്കിയിട്ടു​ണ്ട്.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

admin

Recent Posts

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

35 mins ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

1 hour ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

2 hours ago