ഹലോ സണ്ണി ലിയോണാണോ? ഫോണ്‍ ഒന്ന് സണ്ണി ലിയോണിന് കൊടുക്കൂ; ഫാന്‍സിന്‍റെ ശല്യത്താല്‍ പൊറുതി മുട്ടി യുവാവ്

0

ദില്ലി: 27കാരനായ ദില്ലി സ്വദേശിക്ക് ദിവസേന വരുന്നത് 500ലധികം കോളുകളാണ് . എന്നാൽ വിളിക്കുന്നവർക്ക് സംസാരിക്കേണ്ടത് സണ്ണി ലിയോണിനോടാണ്. ‘ഹലോ സണ്ണി ലിയോണാണോ, ഫോൺ ഒന്ന് അവർക്ക് കൊടുക്കാവോ’ എന്ന് ചോദിച്ചാണ് മിക്ക കോളുകളും വരുന്നത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വടക്കൻ ഡൽഹി സ്വദേശി പുനീത് അഗർവാൾ.

സണ്ണി ലിയോണിന്‍റെ പുതിയ ചിത്രമായ ‘അർജുൻ പാട്യാല’ യാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ ജൂൺ 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അർജുൻ പാട്യാലയിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പർ പറയുന്ന രംഗമുണ്ട്. ചിത്രത്തിൽ കാണിച്ചത് പുനീതിന്‍റെ നമ്പരാണ്. ചിത്രം റിലീസ് ചെയ്തതോടെ കോളുകളും വരാൻ തുടങ്ങി. ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റും രജിസ്റ്റർ ചെയ്ത നമ്പരായതിനാൽ ഇത് മാറ്റാനും നിർവാഹമില്ല. ഇത് സിവിൽ കേസായി പരിഗണിക്കുമെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here