​ഓർമ്മ മരം ; സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണ ഡോക്യുമെൻ്ററിചിത്രം പ്രകാശനം ചെയ്തു

0

രാഷ്ട്രീയ  സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന നിലമ്പൂർ കോവിലകത്തെ റ്റി.എൻ. ഭരതൻ്റെയും മുക്കശാട്ടിൽ കുടുംബാംഗമായ കുമുദത്തിൻ്റെയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ദുർഗ്ഗാദാസ്. പത്താംതരം വരെ മമ്പാട് എം.ഇ.എസ്സ്. കോളജിൽ ബി.എസ്സ്.സി. മാത്തമാറ്റിക്സ് ഉയർന്ന മാർക്കോടെ അദ്ദേഹം പാസ്സായി.തുടർന്നു സംഘപ്രചാരകനായി. കോളജ് വിദ്യാഭ്യാസകാലത്ത് അടിയന്തിരാവസ്ഥയ്ക്കെതിരേ പൊരുതി ജയിൽവാസം അനുഭവിച്ചു. 1978ൽ സംഘപ്രചാരകനായി അദ്ദേഹം തിരുവന്തപുരത്തെത്തി. തോടർന്നു കിളിമാനൂരിൽ പ്രചാരകനായി. അംഗത്വവിതരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം അദ്ദേഹം എസ്.എഫ്.ഐ. അക്രമിസഘത്തിൻ്റെ ഏറുകൊണ്ടു മാരകമായി പരുക്കേറ്റു മരണത്തിനു കീഴടങ്ങി.

സ്വർഗ്ഗീയ ദുർഗ്ഗാദാസിൻ്റെ ജീവിതത്തെ ആസ്പദമാക്കി കേസരി പത്രാധിപർ ശ്രീ. ഡോക്ടർ എൻ.ആർ.മധു തയ്യാറാക്കിയ ഡോക്യുമെൻ്ററിചിത്രം ‘ഓർമ്മ മരം ‘ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഇതിലെ ഗാനരചന നിർവ്വഹിച്ചതും അദ്ദേഹം തന്നെ. സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ശ്രീ. പോൾ രാജ്. ശ്രീ. അനുകൃഷ്ണൻ കാരയ്ക്കാടാണ് ഈ ചിത്രത്തിൽ ദുർഗ്ഗാദാസിൻ്റെ ഭാഗം അഭിനയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here