ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരെ ഉറച്ചു നില്‍ക്കാം

0

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്.

യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃതമയക്കുമരുന്നുകളാണ്.

ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്.മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.

കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നത്.

എന്നാല്‍ ലഹരി ഇവരെ പിടികൂടി നാശത്തിന്റെ കൊടുമുടിയിലേക്ക് തള്ളിവിടുകയാണെന്ന് ഇവര്‍ അറിയുന്നതേ ഇല്ല. മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും.

ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.ലോക ലഹരി വിരുദ്ധദിനംലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്.

ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെ നശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.

ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്കു കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്തമാവുകയും ചെയ്യും എന്നും ഉള്ളത്.

ഇതിനേക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ലഹരി വസ്തുക്കള്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നതെങ്ങിനെയെന്നതിനെക്കറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ നാം മുന്നിട്ടിറങ്ങണം.

6000 – 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി archaeological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം.

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse) എന്ന് പറയുന്നു. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല.

കറുപ്പും അതിന്റെ ഉല്പന്നങ്ങളും ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം.ഇതിലും മദ്യം (alcohol) ആണ് കൂടുതല്‍ ജനകീയം.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here