16 കോടി രൂപയുടെ ഒരു പദ്ധതി വർഷങ്ങളോളം തടസ്സം നേരിട്ടു എന്ന് പറഞ്ഞാൽ നട്ടെല്ലും തലച്ചോറും പാർട്ടി ആപ്പീസിൽ പണയം വെച്ച പാർട്ടി അണികൾ എന്ന ഭൂലോക വിഡ്ഢികളും, പാർട്ടിയുടെ നക്കാപിച്ചക്ക് വേണ്ടി മുട്ടിലിഴയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമ ചെറ്റകളും മാത്രം വിശ്വസിക്കും;ജിതിൻ കെ ജേക്കബ് എഴുതുന്നു

0

”കയ്യിലുള്ള പണം ബാങ്കിൽ ഇട്ടാൽ അതിൽ നിന്നും കിട്ടുന്ന പലിശ കൊണ്ട് മാത്രം ശിഷ്ടകാലം ജീവിക്കാം. പക്ഷെ ആ പൈസ നാട്ടിൽ നിക്ഷേപിച്ചാൽ കുറച്ചുപേർക്ക് സ്ഥിരമായി ജോലിനൽകാം”. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സഹപ്രവർത്തകരോടും കുടുംബത്തോടും കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് വരുന്നതിന് മുമ്പ് പറഞ്ഞ വാക്കുകളാണിത്.

നൈജീരിയയിൽ സുഖമായി ജീവിക്കാം, നാട്ടിലേക്ക് പോണോ എന്ന കുടുംബത്തിന്റെ അഭിപ്രായം പോലും സ്നേഹത്തോടെ തള്ളിക്കളഞ്ഞാണ് ആ പാവം മനുഷ്യൻ തൻറെ ആയുഷ്‌ക്കാല സമ്പാദ്യവുമായി തിരികെ നാട്ടിലേക്ക് വന്നത്.

10 കോടി രൂപയിൽ തീർക്കാൻ ഉദ്ദേശിച്ച പദ്ധതി തടസ്സങ്ങളും, നോക്കുകൂലിയും, പിടിച്ചുപറിയും മറ്റു തടസ്സങ്ങളും എല്ലാം ആയപ്പോൾ പദ്ധതി ചെലവ് 16 കോടി രൂപയ്ക്ക് മുകളിൽ ആയി. അപ്പോഴേക്കും ആയുഷ്ക്കാലം മുഴുവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതെല്ലാം ഈ ഒറ്റ പദ്ധതിയിൽ മുടക്കിയിരുന്നു. ഇനിയും കൂടുതൽ അതിനെക്കുറിച്ച് പറയുന്നില്ല.

ഒരു പതിനഞ്ചു വർഷത്തെ മുമ്പിലത്തെ ഒരു സംഭവം ഓർക്കുന്നു. ആലപ്പുഴ ജില്ലയിൽ കയർ സമരം നടക്കുന്നു. പതിവുപോലെ സമരം അവസാനിപ്പിക്കാൻ സഖാക്കൾ അക്രമത്തിലേക്ക് നീങ്ങി. കയർ ഫാക്ടറി ഉടമകളെ എല്ലാം ബൂർഷ്വാകളും കുത്തകകളും ആക്കി ചിത്രീകരിച്ച് ചില കയർ സ്ഥാപനങ്ങളിൽ സഖാക്കൾ അക്രമം അഴിച്ചുവിടുന്നു. സംഭവം ഒക്കെ കഴിഞ്ഞു കുറെ കാലത്തിന് ശേഷം ആ അക്രമത്തിൽ ഉണ്ടായിരുന്ന ഒരു ലോക്കൽ നേതാവ് പറയുന്നത്‌ കേട്ടു. അവർ ആക്രമിച്ച ആ സ്ഥാപനത്തിലെ മാനേജർ പുതിയ പൾസർ ബൈക്കിൽ ആയിരുന്നു ജോലിക്ക് വന്നുകൊണ്ടിരുന്നത്. (അന്ന് പൾസർ ബൈക്ക് ഒരു തരംഗമാണ്). ആ ബൈക്ക് ആണ് ആദ്യം തകർത്തത് എന്ന് !

അതായത് കഷ്ട്ടപെട്ടു ജോലിചെയ്തു സമ്പാദിച്ച് അന്തസോടെ ജീവിക്കുന്നവനെ കാണുമ്പോൾ അധ്വാനത്തിന്റെ വിലയറിയാത്ത, മറ്റുള്ളവനെ ഊമ്പിച്ചു ജീവിക്കുന്ന കുറെ മലരന്മാർക്ക് കഴപ്പിളകും. ഇവന്റെയൊക്കെ അണ്ണാക്കിലേക്ക് നാലുനേരവും മദ്യവും കൊടുത്ത്, ഇവനൊക്കെ ചോദിക്കുമ്പോൾ പണവും കൊടുത്തു നിൽക്കാമോ, എങ്കിൽ പിടിച്ചു നിൽക്കാം. അല്ലാത്തവരുടെ ഗതി അവസാനം കയറിൽ തൂങ്ങൽ തന്നെ ആയിരിക്കും.

എതിരാളികൾ ആരുമില്ലാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പാർട്ടി ഭരണം നടത്തുന്ന ഗ്രാമത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടിട്ടു പോലും ഒന്ന് രണ്ട് ഉദ്യോഗസ്ഥർ വിചാരിച്ചപ്പോൾ 16 കോടി രൂപയുടെ ഒരു പദ്ധതി വർഷങ്ങളോളം തടസ്സം നേരിട്ടു എന്ന് പറഞ്ഞാൽ നട്ടെല്ലും തലച്ചോറും പാർട്ടി ആപ്പീസിൽ പണയം വെച്ച പാർട്ടി അണികൾ എന്ന ഭൂലോക വിഡ്ഢികളും, പാർട്ടിയുടെ നക്കാപിച്ചക്ക് വേണ്ടി മുട്ടിലിഴയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമ ചെറ്റകളും മാത്രം വിശ്വസിക്കും.

നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു പോലും. ഈ സസ്പെന്ഷനിൽ ആയ ഉദ്യോഗസ്ഥർ എന്നത് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അവസാനവാക്കായ അവരുടെ സ്വന്തം സർവീസ് സംഘടനാ നേതാക്കളാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം. അതായത് പാർട്ടിയുടെ വെറും എച്ചിൽ പട്ടികൾ.

ഇനിയിപ്പോൾ മണ്ടന്മാരായ അണികളെ പറ്റിക്കാൻ ആ ‘നരക’ സഭ അധ്യക്ഷയായ വനിതാ സഖാത്തിയെ പാർട്ടി ‘ശിക്ഷിക്കും’. പാർട്ടി യോഗത്തിൽ പാർട്ടി ഭരണഘടനാ പ്രകാരം സഖാത്തിയുടെ ചെവിയിൽ രഹസ്യമായി ശാസിക്കും. അത് എട്ടുകോളം വാർത്തയാക്കി കേരളത്തിലെ മാധ്യമ സഖാക്കൾ വാർത്തയാക്കും. ഇന്ത്യയിലാദ്യം മാതൃകാപരം എന്ന് എഡിറ്റോറിയൽ എഴുതും. പാർട്ടി നടപടിയെ ശ്ലാഖിച്ച് സാംസ്ക്കാരിക നായകൾ പുളിച്ച സാഹിത്യം എഴുതും, അതിന് സഖാക്കളുടെ സർക്കാർ അവാർഡും കൊടുക്കും.

ആത്മഹത്യ ചെയ്ത വ്യവസായിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ദുസ്വഭാവം അദ്ദേഹം കടുത്ത കമ്മ്യൂണിസ്റ്റ്കാരൻ ആയിരുന്നു എന്നതാണ്. സ്വന്തം പ്രസ്ഥാനം ഭരണത്തിൽ ഇരിക്കുമ്പോൾ ഒരു രൂപ പോലും കൈക്കൂലി കൊടുക്കാതെ പത്ത് പതിനഞ്ചു പേർക്ക് സ്ഥിരം ജോലികൊടുക്കുന്ന ഒരു പദ്ധതി ഒരു തടസവും കൂടാതെ പൂർത്തീകരിക്കാമെന്ന് അദ്ദേഹം കരുതി. പക്ഷെ അദ്ദേഹം മുമ്പ് നിർമിച്ചു കൊടുത്ത പാർട്ടി ഓഫീസിൽ ഇരുന്നു തന്നെ സഖാക്കൾ അദ്ദേഹത്തിന്റെ പിന്നിൽ കുത്തി.

പിള്ള മുതലാളിക്കും, അലി മുതലാളിക്കും പാർട്ടി കൊടുക്കുന്ന സഹായ സഹകരണങ്ങൾ പാർട്ടി നേതാക്കളുടെ വിത്തു കാളകളായ സന്തതികൾക്ക് ഒളിപ്പോർ വിപ്ലവം നടത്തുന്നതിനുള്ള ഒരു മറയ്ക്കും മറ്റും വേണ്ടിയാണ് എന്നത് കേരളത്തിൽ സത്യസന്ധമായി നിക്ഷേപം നടത്താൻ വന്ന പാവം വ്യവസായിക്ക് മനസിലായില്ല. പകരം മൊയലാളിമാർക്ക് കേരളത്തിൽ തോട് കൈയേറാം, ഭൂമി കൈയേറാം. അവർക്ക് പഴയ കൊട്ടാരങ്ങൾ എല്ലാം എഴുതിക്കൊടുക്കും വേണമെങ്കിൽ സെക്രട്ടേറിയറ്റ് വരെ.

മൂന്നാറിലെ അനധികൃത നിർമാണത്തിന് വേണ്ടി കൊടിപിടിക്കും, മുതലാളിമാരായ പാർട്ടി MLA മാരുടെ ഭൂമി കയ്യേറിയുള്ള പാർക്ക് നിർമാണം, കായൽ കയ്യേറ്റം തുടങ്ങി എല്ലാത്തിനും പിന്തുണ കൊടുക്കും. എന്തിന്, ഈ പാവം വ്യവസായിയെ ആതമഹത്യയിലേക്കു തള്ളിവിട്ട ഇതേ ‘നരക’ സഭയാണ് പാർട്ടി നേതാവിന്റെ സന്തതിയായ വേറൊരു വിത്തുകളക്ക് ആയുർവേദ റിസോർട് നിർമിക്കാൻ ഒരു കുന്ന് തന്നെ ഇടിച്ചു പൊളിക്കാൻ അനുമതി കൊടുത്തതും.

ജനങ്ങളുടെ 50 കോടി തുലച്ച പാലാരിവട്ടം മേൽപ്പാലത്തിന് അവസാന അനുമതി കൊടുത്തതും ഇതേ സഖാക്കൾ തന്നെയാണ്.

ഏറ്റവും അറപ്പുളവാക്കുന്നത്, ജോലി തരൂ സർക്കാരേ എന്നുപറഞ്ഞു പോസ്റ്റ് ഓഫീസിനും BSNL ഓഫീസിനും മുമ്പിലിരുന്നു കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്ന DYFI യെ പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന ഊളകളുടെ നട്ടെല്ലില്ലായ്മ കാണുമ്പോഴാണ്.

കല്ലട ബസ് അടിച്ചു പൊട്ടിക്കാൻ നടക്കുന്ന ഇവറ്റകൾ സ്വന്തം സഹപ്രവർത്തകയുടെ മേൽ പാർട്ടി നേതാവ് ശശി വിപ്ലവ വീര്യം കാട്ടിയപ്പോൾ വായിൽ പഴവും തിരുകി മിണ്ടാതെ ഇരുന്നു. അവസാനം ആ യുവതി സംഘടനയിൽ നിന്ന് രാജിവെച്ചു പുറത്ത് പോയി. തൊഴിൽ ദാതാവായി എത്തിയ ഒരു പാർട്ടി അനുഭാവിയെ പാർട്ടി നേതാക്കൾ തന്നെ ആത്മഹത്യയിലേക്കു തള്ളിവിട്ടിട്ടും ഇവറ്റകൾക്ക് മിണ്ടാട്ടമില്ല.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയി മാധ്യമ സഖാക്കൾ ഒതുക്കും. നഷ്ടപെട്ടത് ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിന് മാത്രം. ആ കുടുംബം ഇതിനെതിരെ ഇനിയും പ്രതികരിച്ചാൽ ആ കുടുംബത്തിനെതിരെ അപവാദ പ്രചാരണം തുടങ്ങും, കള്ളക്കേസിൽ കുടുക്കും, കുടിവെള്ളവും, കറന്റും കട്ട് ചെയ്യും.

നികുതി കൊടുത്ത് രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവൻ കുലംകുത്തി, വ്യവസായം നടത്തുന്നവൻ ബൂർഷ്വാ. നേതാക്കന്മാർക്കും അവരുടെ വിത്തുകളകളായ സന്തതികൾക്കും പണവും ജോലിയും മറ്റും കൊടുക്കുന്നവർ വ്യവസായ പ്രമുഖർ, അല്ലാത്തവർ ബൂർഷ്വാ കുത്തക മുതലാളി.

അദ്ധ്വാനത്തിന്റെ വിലയറിയാത്തവനൊക്കെ ഭരണത്തിൽ ഏറിയാൽ ഇതൊക്കെ ആകും സംഭവിക്കുക. ഗൾഫ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപം ആണ് കമ്മ്യൂണിസ്റ്റ് തീവ്രവാദം തഴച്ചുവളർന്ന കേരളത്തെ ഒരു സോമാലിയ ആക്കാതിരുന്നത് എന്ന യാഥാർഥ്യം മലയാളിക്ക് മനസ്സിലാകണം എങ്കിൽ ഗൾഫിലെ എണ്ണ വറ്റി തീരണം. 2030 തോടെ പ്രവാസികളിൽ നല്ലൊരു ശതമാനവും ഗൾഫിൽ നിന്നും തിരികെ പോരേണ്ടിവരും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പെട്രോൾ നികുതിയും, ലോട്ടറിയും, കള്ളും വിറ്റു കിട്ടുന്ന പണവുമല്ലാതെ കേരളത്തിന് വേറെ ഒരു വരുമാനവും ഇല്ല. 60 ലക്ഷം മലയാളികളാണ് കേരളത്തിന് പുറത്ത് ജീവിക്കുന്നത്. കേരളം വ്യവസായികളുടെ ശവപ്പറമ്പായതിന് പ്രധാന കാരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിടിച്ചുപറിയും, അക്രമവുമാണ്.

ഈ പുതിയ ഇന്ത്യയിലും ഇവറ്റകൾ ഇങ്ങനെ പിടിച്ചുപറിയും അക്രമവും നടത്തുന്നു എങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം നമ്മുടെ യുവജനങ്ങളുടെ പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടുതന്നെയാണ്. വിവരം ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളി യുവത്വം എത്രനാൾ നട്ടെല്ല് വളച്ച് ഇവറ്റകൾക്ക് വേണ്ടി ഇനിയും മുദ്രാവാക്യം വിളിക്കും?

കേരളത്തിൽ നിക്ഷേപത്തിന് വരുന്നവർക്കുള്ള ഏറ്റവും പുതിയ മുന്നറിയിപ്പാണ് സഖാക്കൾ നൽകിയിരിക്കുന്നത്. ഒന്നെങ്കിൽ നേതാക്കന്മാരെ കാണേണ്ടതുപോലെ കാണുക, ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ ഒരു കയർ എപ്പോഴും കയ്യിൽ കരുതുക.

നിക്ഷേപിക്കാൻ വരുന്നവൻ നമ്മുടെ നാട്ടുകാർക്ക് ബൂർഷ്വായും കുത്തകയും ഒക്കെയാണ്. അവൻ നൽകുന്ന തൊഴിൽ ഇവിടെ ആർക്കും ആവശ്യമില്ല. നമ്മുക്ക് പോസ്റ്റ് ഓഫീസിന് മുമ്പിലിരുന്നു ജോലി തരാത്ത കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചിരിക്കാം.

ജോലിയും കൂലിയും ഇല്ലെങ്കിലും കുഴപ്പമില്ല, മൂന്ന് നേരം പട്ടിണി ആണെങ്കിലും സാരമില്ല പക്ഷെ ഒറ്റ വ്യവസായിയെയും വെറുതെ വിടില്ല. നേതാക്കന്മാരെയും അവരുടെ വിത്തുകളകളായ മക്കളെയും കാണേണ്ടതുപോലെ കാണാത്ത എല്ലാ നിക്ഷേപകനെയും ഓടിക്കണം, പോയില്ലെങ്കിൽ അവനെ ആത്മഹത്യയിലേക്ക് തള്ളിവിടും.

ഇതാണ് സഖാക്കൾ മുന്നോട്ട് വെക്കുന്ന കേരളാ മോഡൽ വ്യവസായ നയം.

പ്രവാസികളോട് ഒരു വാക്ക്:-

ലോക മലയാളി സഭ, നിക്ഷേപക സംഗമം എന്നൊക്കെ പറഞ്ഞ് ഓരോ ഊഡായിപ്പുമായി കമ്മ്യൂണിസ്റ്റ് മുതലാളി നേതാക്കന്മാർ ഗൾഫിലും യൂറോപ്പിലും കുടുംബത്തോടൊപ്പം ചുറ്റിനടന്ന് നിങ്ങളെ കേരളത്തിൽ നിക്ഷേപിക്കുവാൻ ക്ഷണിക്കുമ്പോൾ ഒന്നോർക്കുക, കേരളത്തിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തീവ്രവാദം ആഴത്തിൽ വേരൂന്നി നിൽക്കുകയാണ്. നേതാക്കന്മാരെയും അവരുടെ വിത്തുകളകളായ മക്കളെയും സുഖിപ്പിക്കാൻ പറ്റുന്ന കോടികൾ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ആ സാഹസത്തിന് മുതിരുക.

''കയ്യിലുള്ള പണം ബാങ്കിൽ ഇട്ടാൽ അതിൽ നിന്നും കിട്ടുന്ന പലിശ കൊണ്ട് മാത്രം ശിഷ്ടകാലം ജീവിക്കാം. പക്ഷെ ആ പൈസ നാട്ടിൽ…

Posted by Jithin K Jacob on Sunday, June 23, 2019

LEAVE A REPLY

Please enter your comment!
Please enter your name here