Thursday, July 4, 2024
spot_img

വരും ദിവസങ്ങളിൽ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത എന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേർട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് രാത്രിയോടെ ഇടുക്കിയിലും വയനാട്ടിലും അതിതീവ്രമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

നാളെ മലപ്പുറം ജില്ലയിലും ശനിയാഴ്ച്ച ഇടുക്കിയിലും ഞായറാഴ്ച്ച വയനാട്ടിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നിലവില്‍ പെയ്യുന്നതിനെക്കാള്‍ അതിതീവ്ര മഴ വരുന്നത് സംസ്ഥാനത്ത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി പറയുന്നത്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും നിർദേശം നൽകി. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

Related Articles

Latest Articles