പ്രവാസികളെ നാട്ടിലെത്തിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങി

തിരുവനന്തപുരം : പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് 16 മുതല്‍ 23 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 26 വിമാനങ്ങളുണ്ടാകും. യു എ ഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങള്‍ ഷെഡ്യൂളിലുണ്ട്. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളില്‍ 34 എണ്ണവും ഗള്‍ഫ് നഗരങ്ങളില്‍ നിന്നാണ്. രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്നും.

നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. യു എ ഇയില്‍ നിന്ന് ആറ് അധികസര്‍വിസുകളും, ദോഹ, മസ്കത്ത് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ സര്‍വീസിലുള്ളത്.നാളെ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും.അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനമുണ്ടാകും.

പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂള്‍ വിവരങ്ങൾ ഇങ്ങനെ,

മെയ് 16

ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)

അബൂദബി-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 05:00)

അബൂദബി- കോഴിക്കോട് (പുറപ്പെടല്‍ വൈകു. 06:00)

മെയ് 17

ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 12:15)

മസ്കത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:15)

അബൂദബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)

ദുബൈ- കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 03:30)

മെയ് 18

അബൂദബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
ദോഹ-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:35)

മെയ് 19

കുവൈത്ത്-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:10)

ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 06:40)

മെയ് 20

ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)
കുവൈത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:45)

സലാല-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:25)

മെയ് 21

മസ്കത്ത് – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 11:25)

ദോഹ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 02:05)

ദുബൈ-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 03:00)

മെയ് 22

ബഹ്റൈന്‍ – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:35)

മസ്കത്ത് -കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:45)

ദുബൈ-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)

മെയ് 23

ദുബൈ-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 01:45)
മസ്കത്ത് -കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:45)
അബൂദബി-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:30)

ദുബൈ – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 03:10)
മസ്കത്ത് – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 03:45)

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

6 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

6 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

6 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

7 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

7 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

7 hours ago