Categories: Kerala

ജയ്‌ഘോഷിന്റെ നിയമനം: കൈരളി ടിവിയുടെ ആരോപണം നിഷേധിച്ച് ടി.പി.സെൻകുമാർ.

തിരുവനന്തപുരം: ജയ്‌ഘോഷിന്റെ നിയമനം താൻ ആണ് നടത്തിയത് എന്ന കൈരളിയുടെ ആരോപണം നിഷേധിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ.
സെൻകുമാറാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെങ്കിലും നിയമന നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്താണ്. തുടർന്ന് ജയഘോഷിന്റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നൽകിയതും നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്.

2016-ലെ സർക്കാർ ഉത്തരവ് ജിഒ (ആർടി) നം. 3369/2016/ഹോം 08-11-2016) പ്രകാരമാണ് യുഎഇ കോൺസൽ ജനറലിന് എക്സ് കാറ്റഗറിയിൽ പേഴ്സണൽ സെക്യൂരിറ്റി അനുവദിച്ചത്. യുഎഇ കോൺസുൽ ജനറലിന്റെ കത്ത് പ്രകാരം 2016 ഒക്ടോബർ 21ന് ചേർന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നൽകിയത്. യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായി ജയഘോഷിന്റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നൽകിയതും ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ ആണ്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണ് കാലാവധി പുതുക്കി ഉത്തരവിറക്കിയത്. 2017 ലാണ് ജയഘോഷ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനാണ് നിയമിക്കപ്പെടുന്നത്. തുടർന്നുള്ള 2018, 2019, 2020 വർഷങ്ങളിൽ കാലാവധി പുതുക്കി നൽകി. 2020 ജനുവരി എട്ടിനാണ് അവസാനമായി കാലാവധി പുതുക്കി ഉത്തരവിറക്കിയത്. ഗൺമാനായി ജയഘോഷിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോൺസുലേറ്റ് ജനറൽ കത്ത് നൽകിയതായും ജയഘോഷിന്റെ നിയമന ഉത്തരവിൽ വ്യക്തമാക്കുന്നു.

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago